തൃശൂര്‍: മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ടാറ്റ എഐഎ ഉപഭോക്താക്കള്‍ക്ക് എല്ലാ വര്‍ഷവും ഓണക്കാലത്ത് ഓണം പേഔട്ട് നല്കുന്ന ശുഭ് ഓണം ഇന്‍ഷൂറന്‍സ് പോളിസി അവതരിപ്പിച്ചു. ഈ പോളിസി പ്രവാസികളായ മലയാളികള്‍ക്ക് നാട്ടിലെ മാതാപിതാക്കള്‍ക്ക് വേണ്ട ആരോഗ്യ, ക്ഷേമ പരിചരണം ഉറപ്പാക്കാനും സഹായിക്കുന്നു.
പോളിസി ആരംഭിക്കുന്ന വര്‍ഷം മുതല്‍ എല്ലാ ഓണത്തിനും ഗ്യാരന്റീഡ് ഇങ്കം പേഔട്ട് ഉറപ്പാക്കുന്നു എന്നതാണ് ഈ പോളിസിയുടെ മുഖ്യ സവിശേഷത. ......
തൃശ്ശൂര്‍: ടെക്കിഓണം2കെ25 എന്ന ഓണ പരിപാടിയുമായി ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ക്യാമ്പസിലെ ഓണാഘോഷങ്ങള്‍ ഗംഭീരമായി കൊണ്ടാടി. ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചത്.
ഓണാഘോഷത്തിന്റെ ഭാഗമായി മാവേലിയുടെ സാന്നിദ്ധ്യത്തില്‍ വിവിധ കലാകായിക മത്സരങ്ങള്‍ നടത്തി. ......
തൃശൂരിലെ റിപ്പോര്‍ട്ടര്‍ ടി.വി ബ്യൂറോയില്‍ കരി ഓയില്‍ ഒഴിച്ചതടക്കമുള്ള അക്രമം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് എറണാകുളം ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. വാര്‍ത്തകള്‍ തങ്ങള്‍ക്കെതിരാണെന്ന തോന്നലില്‍ മാധ്യമ സ്ഥാപനങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും ആക്രമിക്കുന്ന നടപടി ഒരു സംഘടനയ്ക്കും പ്രവര്‍ത്തകര്‍ക്കും ഭൂഷണമല്ല. ......
തൃശൂര്‍ : തൃശൂരിന്റെ സ്വന്തം ക്രിക്കറ്റ് ടീമായ തൃശൂര്‍ ടൈറ്റന്‍സിന്റെ മത്സരങ്ങള്‍ ഇനി ലൈവായി ബിഗ് സ്ക്രീനില്‍ കാണാം. ആരാധര്‍ക്ക് ഒരുമിച്ചിരുന്ന് മത്സരങ്ങള്‍ തത്സമയം ആസ്വദിക്കുന്നതിനായി തൃശൂര്‍ ഹൈലൈറ്റ് മാളില്‍ ഫാന്‍ പാര്‍ക്ക് സജ്ജമായി. ......
തൃശൂര്‍, ഓഗസ്റ്റ് 28, 2025: തൃശൂരിന്റെ സ്വന്തം ക്രിക്കറ്റ് ടീമായ തൃശൂര്‍ ടൈറ്റന്‍സിന്റെ മത്സരങ്ങള്‍ ഇനി ലൈവായി ബിഗ് സ്ക്രീനില്‍ കാണാം. ആരാധര്‍ക്ക് ഒരുമിച്ചിരുന്ന് മത്സരങ്ങള്‍ തത്സമയം ആസ്വദിക്കുന്നതിനായി തൃശൂര്‍ ഹൈലൈറ്റ് മാളില്‍ ഫാന്‍ പാര്‍ക്ക് സജ്ജമായി. ......
സ്കൂളിൽ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് അധ്യാപിക ശബ്ദസന്ദേശം അയച്ച സംഭവം വിവാദമാകുന്നു. തൃശ്ശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയാണ് ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് സ്കൂളിൽ ഓണം ആഘോഷിക്കേണ്ടതില്ലെന്ന സന്ദേശം അയച്ചത്. ......
യൂട്യൂബറായ ജാസ്മിൻ ജാഫർ കാൽ കഴുകിയതിന് പിന്നാലെ ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ നാളെ പുണ്യാഹം നടത്തും. ക്ഷേത്രത്തിൽ ആറു ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കുകയും ചെയ്യും. ......
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ച റിയാലിറ്റി ഷോ താരവും ഫാഷൻ ഇൻഫ്ളുവൻസറുമായ യുവതിയ്ക്കെതിരെ പരാതി. ഫാഷൻ ഇൻഫ്ലുവൻസർ ജാസ്മിൻ ജാഫറിനെതിരെയാണ് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ പരാതി നൽകിയത്. ഒ.ബി അരുൺകുമാർ ടെമ്പിൾ പൊലീസിൽ നൽകിയ പരാതി പിന്നീട് കോടതിക്ക് കൈമാറി.
ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നാണ് പരാതി. ......
തൃശ്ശൂരിലെ ആറ് ബിജെപി കൗൺസിലർമാർക്ക് അഞ്ചുലക്ഷം രൂപവീതം പിഴ വിധിച്ച് ഹൈക്കോടതി. അനാവശ്യ ഹർജി നൽകി കോടതിയുടെ സമയം കളഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ......
തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അർജുൻ പാണ്ഡ്യൻ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ......